തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നാളെ മുതൽ ജനുവരി 14 വരെ നടക്കും. ഒരുക്കങ്ങളുടെ ഭാഗമായി ക്ഷേത്രം മോടി പിടിപ്പിക്കുന്നതടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ക്ഷേത്രം പ്രസിഡന്റ് അനൂപ് ഒ.ആർ, സെക്രട്ടറി ശ്രീഹരി അനിൽ എന്നിവർ അറിയിച്ചു. വൃശ്ചികം ഒന്ന് മുതൽ എല്ലാ ദിവസവും വിശേഷാൽ പൂജകളും വൈകുന്നേരങ്ങളിൽ പ്രത്യേക ദീപാരാധനയും നടക്കും. മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള ആഴിപൂജ 26ന് രാത്രി എട്ടിന് ആരംഭിക്കും. ഡിസംബർ 26നാണ് മണ്ഡലപൂജ.