രാജാക്കാട് : റോഡ് നിർമ്മാണത്തിൽ ഭൂമി വിട്ട് നൽകാതെ തടസ്സം നിൽക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി.എം.എൽ .എ എല്ലാവർക്കും റോഡ് വേണമെങ്കിലും ആകാശത്ത് കൂടി റോഡ് വെട്ടണമെന്ന നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ അനുവദിച്ചിട്ടുള്ള റോഡുകളുടെ നിർമ്മാണത്തിൽ വനം വകുപ്പ് ഉൾപ്പെടെയുള്ളവർ തടസ്സം നിൽക്കുന്നതിനെതിരെയായിരുന്നു എം.എം.മണിയുടെ പ്രതികരണം.പ്രശ്‌ന പരിഹാരത്തിന് പ്രാദേശിക ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നും
എൻ.ആർ സിറ്റിയിൽ അടിമാലി ഉപജില്ല കായിക മേളയുടെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹംപറഞ്ഞു.

ചെമ്മണ്ണാർ ഗ്യാപ് റോഡ്,ഉടുമ്പൻചോല രണ്ടാം മൈൽ റോഡുകൾക്കായി 350 കോടി രൂപയാണ് എം.എം മണി മന്ത്രിയായിരുന്നപ്പോൾ അനുവദിച്ചത്. എന്നാൽ വനംവകുപ്പ് മരങ്ങൾ മുറിച്ച് മാറ്റാതെ വന്നതും സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ട് നൽകാതെ തടസ്സം നിൽക്കുന്നതും മൂലം റോഡ് നിർമ്മാണം ഇഴയുകയാണ്. ഈ സാഹചര്യത്തിലായിരുന്നു എം.എം മണിയുടെ വിമർശനം..സ്ഥലം വിട്ടു നൽകാൻ മടി കാണിക്കുന്നവർ വികസന വിരോധികളാണ്. പ്രശ്‌നം പരിഹരിക്കുനതിൽ പ്രാദേശിക നേതൃത്വം ഇടപെടൽ നടത്തുന്നില്ലെന്നുംതന്നെ കൊണ്ട് ഇനിയും ഇത് പറയിപ്പിക്കരുതെന്നും എം.എൽ.എ തുറന്നടിച്ചു.