കട്ടപ്പന: ടിബോർഡ് അധികൃതരുംതേയില കൊളുന്ത് വില്ലനിർണ്ണയ കമ്മിറ്റിയും ഇടനിലക്കാരും ഒത്തുകളിച്ചു ഇടത്തരംതേയില കർഷകർ ദുരിതത്തിലായി. . ചെറുകിട കർഷകരിൽ നിന്ന്‌ശേഖരിക്കുന്ന കൊളുന്തിന് ഇടനിലക്കാർ നൽകുന്നത് കിലോയ്ക്ക് 10രൂപ ആണെങ്കിൽ ഇത് തേയില ഫാക്ടറികൾക്ക് നൽകുന്നത് 25രൂപയ്ക്കാണ്.തേയില ഉത്പ്പാദിപ്പിക്കുന്ന കർഷകന് ലഭിക്കുന്നതിന്റെ ഒന്നര ഇരട്ടിയാണ് ഇവർ കൈക്കലാക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി ഫാക്ടറികൾക്ക്‌നേരിട്ട് കൊടുത്താൽ കർഷകർക്ക് ന്യായ വില ലഭിക്കും. എന്നാൽ ഇതിന് ഉദ്യോഗസ്ഥരും ഇടനിലക്കാരും തടയിടുകയാണത്രെ.
ജില്ലയിൽ 22000ലധികം ചെറുകിട തേയില കർഷകരാണുള്ളത്. ഇവരുടെ നിരന്തര ശ്രമഫലമായാണ് പച്ച കൊളുന്തിന് മാസത്തിലൊരിക്കൽ വില നിശ്ചയിക്കാൻ തീരുമാനമായത്. വിലനിർണ്ണയ കമ്മിറ്റിയിൽ കർഷകരെ ഉൾപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ ഇതിന് പകരം വ്യാപാരികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫാക്ടറി ഉടമ പ്രതിനിധികളും വ്യാപാരികളും ടീബോർഡ് അസിസ്റ്റന്റ് ഡയറക്ടറുംചേർന്നാണ് ഇപ്പോൾ മാസവില നിശ്ചയിക്കുന്നത്. അത്കൊണ്ടുതന്നെ വില കുത്തനെ ഇടിക്കുകയാണെന്നു കർഷകർ പറയുന്നു.
തമിഴ്നാട്ടിലെ ഊട്ടി, നീലഗിരി മേഖലയിൽ നിന്ന് രാത്രികാലങ്ങളിൽ ഡസൻ കണക്കിന്‌ലോറികളാണ്‌തേയില കൊളുന്തുമായി ജില്ലയിൽ എത്തുന്നത്. അവിടുത്തെ കൊളുന്തിന് ഗുണനിലവാരം കുറവായതിനാൽ വിലയും കുറവാണ്. ജില്ലയിലെ 39ഫാക്ടറി കളിലും അനധികൃതമായി ഇത്തരത്തിൽലോഡുകൾ എത്തുന്നുണ്ടെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രസിഡന്റ് വൈ. സി. സ്റ്റീഫൻ പറഞ്ഞു.
സമരം നടത്തും
തേയില ചെടിക്ക് ഉപയോഗിക്കുന്ന മാരക കീടനാശിനി മൂലം ഭൂരിഭാഗം കർഷകർക്കും കാൻസർപോലുള്ള മാരകരോഗങ്ങൾ പിടിപെടുന്നതായി ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. 15ദിവസത്തിൽ ഒരിക്കൽ കീടനാശിനി പ്രയോഗിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കീടബാധ ഒഴിയുകയുള്ളൂ. സ്പർശനത്തിൽ കൂടെയും വായുവിലൂടെയും ഈ കീടനാശിനികൾ ഉള്ളിലെത്തും. ഇങ്ങനെ നൂറുകണക്കിന് കർഷകരാണ്‌രോഗികളായി മാറിയിട്ടുള്ളത്. മറ്റ്‌തോട്ടംമേഖല തൊഴിലാളികൾക്ക് സർക്കാർ ചികിത്സാ സഹായം നൽകുന്നുണ്ട്. എന്നാൽ ചെറുകിട തേയില കർഷകർക്ക് ഇത് ലഭിക്കുന്നില്ല. ടീബോർഡ് അധികൃതരുടെ അഴിമതിക്കെതിരെ പീരുമേടുള്ള ഓഫിസിന് മുൻപിൽ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സെബാസ്റ്റ്യൻ മരുതൂർ,ജോർജ്‌ജോസഫ്, എൻ. കെ. തങ്കച്ചൻ, സാബു മാത്യു, പി പി മാത്യു, സിജോ പാറയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.