മുണ്ടക്കയം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആളുകളെ കണ്ടെത്തി അവർക്ക് വീട് വച്ചു നൽകുന്ന പദ്ധതിയുടെ ശിലാസ്ഥാപനം 18 ന് വൈകിട്ട് 3 ന് നാരകംപുഴയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പളളി, സ്വാഗതസംഘം ചെയർമാൻ ഓലിക്കൽ സരേഷ് എന്നിവർ അറിയിച്ചു. ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടം 20 വീടുകളുടെ നിർമ്മാണമാണ് നടത്തുന്നത്. പഞ്ചായത്തിന്റെ 13വാർഡുകളിലും നേരിട്ട് സന്ദർശനം നടത്തി പ്രളയ ദുരിതം മനസിലാക്കിയാണ് എം പി പദ്ധതി തയ്യാറാക്കിയത്. സ്വദേശത്തും വിദേശത്തുമുളള വിവിധ സംഘടനകളേയും വ്യക്തികളെയും കോർത്തിണക്കിയാണ് ഇടുക്കി കെയർ ഫൗണ്ടേഷൻ പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നാരകംപുഴ സി.എസ്.ഐ പാരിഷ് ഹാളിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പളളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു മുഖ്യ പ്രഭാഷണം നടത്തും.