ksu

തൊടുപുഴ: ഉന്നത വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന സമിതി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നടന്ന പൊലീസ് അക്രമത്തിലും, പ്രവർത്തകരെ അകാരണമായി ജയിലിൽ അടച്ചതിലും പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിച്ചു. അതിന്റെ ഭാഗമായി തൊടുപുഴയിൽ മുഴുവൻ കലാലയങ്ങളിലും സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് ആചരിച്ചു. തൊടുപുഴയിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ മുഴുവൻ കലാലയങ്ങളും പരിപൂർണ്ണമായി പഠിപ്പു മുടക്കി. കെ.എസ്‌.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.പരിപൂർണ്ണ വിദ്യാഭ്യാസ ബന്ദിനും അതിനോടനുബന്ധിച്ച പ്രതിഷേധ പ്രകടനത്തിനും
നിയോജകമണ്ഡലം പ്രസിഡന്റ് അസ് ലം ഓലിക്കൻ അദ്ധ്യക്ഷത വഹിച്ചു, വിദ്യാഭ്യാസ ബന്ദ് കോപ്പറേറ്റീവ് ലോ കോളേജിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു, കെഎസ്‌യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോൺ സംസാരിച്ചു. പ്രതിഷേധ പ്രകടനം തൊടുപുഴയിൽ ജോസുകുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. അൽത്താഫ് സുധീർ, ഗുണശേഖരൻ രാജൻ, ഫസൽ അബ്ബാസ്, മുഹമ്മദ് മത്തനാട്, ആര്യ ലക്ഷ്മി, ജിൻഷാ മോൾ, മെൽവിൻ ബേബി, ഫവാസ് പി അസീസ്, അഭിലാഷ് വാലിന്മേൽ, സിനാൻ മുഹമ്മദ് അബിൻസ്, തുടങ്ങിയവർ നേതൃത്വം നൽകി