പീരുമേട് : ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ മുതിർന്ന അഭിഭാഷകൻ അഡ്വ. ബി ആർ അരവിന്ദൻ നായരുടെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ മോഹൻ ഉമ്മന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട് കോർട്ട് ജഡ്ജ് കെ എസ് അനിൽകുമാർ ,പീരുമേട് മുനിസിഫ് മജിസ്‌ട്രേറ്റ് ബി മുരുകേശൻ , മുതിർന്ന അഭിഭാഷകരായ എ വൈ ജയരാജ് ,കെ വിജയൻ , സാബു തോമസ് , ലാൽ അബ്രഹാം ,വി എസ് തങ്കപ്പൻ , ജോഷി പോൾ, സോബിൻ സോമൻ, പ്രീത ഹരിപ്രസാദ്, കേരള അഡ്വക്കേറ്റ്‌സ് ക്ലർക്‌സ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ശശിധരൻ , ജില്ലാ പ്രസിഡന്റ് കുമാർ സി, യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കെ, തുടങ്ങിയവർ സംസാരിച്ചു.