തൊടുപുഴ: എൻ.എസ്.എസ് താലൂക്ക് യൂണിയനിലെ സ്വാശ്രയസംഘങ്ങളുടെ പ്രവർത്തകയോഗങ്ങൾക്ക് തുടക്കമായി. മണക്കാട് കരയോഗത്തിൽ.കരയോഗം പ്രസിഡന്റ് .കെ.പി.ജനാർദ്ദനൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് .കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മണക്കാട്, ചിറ്റൂർ, അരിക്കുഴ, മണക്കാട് കിഴക്ക്, കരിങ്കുന്നം, വഴിത്തല,പുറപ്പുഴ, മേൽപുറപ്പുഴ, കോലാനി എന്നങ്ങ കരയോഗത്തിലെ സ്വാശ്രയസംഘത്തിലെ പ്രതിനിധികൾ പങ്കെടുത്തു.യൂണിയൻ സെക്രട്ടറി കെ.രാജഗോപാലന്റ നേതൃത്വത്തിൽ
സ്വശ്രയസംഘ പ്രവർത്തകർക്ക് പരിശീലനക്ലസ് നടത്തി. യുണിയൻ വൈസ് പ്രസിഡന്റ്
.എം.ബി.ധർമ്മാംഗദകൈമൾ, വനിതായൂണിയൻ പ്രസിഡന്റ് ജലജാശശി,
എം.എസ.എസ് എസ്‌കോ-ഓർഡിനേറ്റർ എസ്.ശ്രീനിവാസൻ, വനിതാസമാജം പ്രസിഡന്റ പി.കോമളകുമാരി എന്നിവർ പ്രസംഗിച്ചു. വനിതായൂണിയൻ കമ്മിറ്റി അംഗം സുജാത അനിൽ നന്ദി പറഞ്ഞു.