മുട്ടം: വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശിശുദിനാഘോഷവും പോക്സോ നിയമത്തിന്റെ പത്താം വാർഷിക ആഘോഷവും സംഘടിപ്പിച്ചു. നവംബർ 20 വരെയുള്ള ബാലാവകാശ വാരാചരണത്തിന്റെ ഉദ്ഘാടനം മുട്ടം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.എസ്. ശശികുമാർ നിർവഹിച്ചു. ഹെഡ് മാസ്റ്റർ ബിജു സ്കറിയ അദ്ധ്യക്ഷത വഹിച്ചു.പോക്സോ കോടതി ജഡ്ജി നിക്സൺ എം ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീതാ എം.ജി,ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം പുഷ്പലത എം. എൻ, പ്രൊട്ടക്ഷൻ ഓഫിസർ ജോമറ്റ് ജോർജ്,സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് കൃഷ്ണൻ കണിയാപുരം എന്നിവർ സംസാരിച്ചു.കുട്ടികൾക്കായി ബോധവൽക്കരണം,ക്വിസ്-ഉപന്യാസ രചന മൽസരങ്ങൾ എന്നിവ നടത്തി.