കട്ടപ്പന: ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ കോഴിമല പള്ളിസിറ്റിയിൽ നിർമ്മിച്ചിട്ടുള്ള പകൽവീടിന്റെയും കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച പള്ളിസിറ്റി അങ്കണവാടിയുടെയും പ്രവർത്തനോദ്ഘാടനം നടത്തി. അങ്കണവാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എംടിയും പകൽ വീടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആശാ ആന്റണിയും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കെ.സി. അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലജ വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജോസഫ്, തങ്കമണി സുരേന്ദ്രൻ, ഷിജി സിബി, ഷാജി വേലംപറമ്പിൽ, റോയി എവറസ്റ്റ്, സന്ധ്യ ജയൻ, പ്രിയ ജോമോൻ, ആനന്ദൻ വി. ആർ, പഞ്ചായത്ത് സെക്രട്ടറി സബൂറ ബീവി എസ്, ഐസിഡിഎസ് സൂപ്പർവൈസർ രാധാമണി കെ തുടങ്ങിയവർ പങ്കെടുത്തു.