കട്ടപ്പന: ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ചലന സഹായ ഉപകരണ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. റെക്‌ളൈൻഡ് വീൽചെയറുകൾ, വീൽചെയറുകൾ, വാക്കറുകൾ, എയർ ബെഡുകൾ, സ്റ്റാറ്റിക് സൈക്കിൾ, എൽബോ ക്രച്ചസ്, നീ ക്യാപ്പ്, കമ്മോഡ് ചെയർ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണത്തിന് എത്തിച്ചത്.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജോസ് സ്‌കറിയ ൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. പി. ജോൺ, ശൈലാ വിനോദ്, സവിതാ വിനു, ജലജ വിനോദ്, രാജലക്ഷ്മി, ഷൈനി റോയി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസുകുട്ടി മാത്യു, കട്ടപ്പന അഡിഷണൽ സി.ഡി.പി.ഒ ജാനറ്റ് എം. സേവ്യർ, കട്ടപ്പന സി.ഡി.പി.ഒ രമ പി. കെ തുടങ്ങിയവർ പങ്കെടുത്തു.