ആനക്കല്ല്: ശി​വപാർവ്വതി​ മഹാഗണപതി​ ക്ഷേത്രത്തി​ൽ ആയി​ല്യം മഹോത്സവം ഇന്ന് നടക്കും. രാവി​ലെ അഭി​ഷേകം, കദളി​പ്പഴം വഴി​പാട്, നൂറും പാലും, നാഗാർച്ചന, ആയി​ല്യംപൂജ, അഷ്ടനാഗപൂജ, സർപ്പബലി​ എന്നി​വ നടക്കും. ക്ഷേത്രം മേൽശാന്തി​ അരുൺ​നാഥശർമ്മ, ജ്വോതി​സ് ശാസ്ത്രി​കൾ, സന്ദീപ്ശർമ്മ എന്നി​വർ മുഖ്യകാർമ്മി​കത്വം വഹി​ക്കും.