മറയുർ: മറയൂർ കോവിൽക്കടവ് റോഡിൽ വീട് കുത്തി തുറന്ന് നാൽപ്പത് പവന്റെ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്തു. സ്വകാര്യ കരാർ ജോലികൾ ചെയ്യുന്ന സെൽവ്വകുമാർ ( ജെ സി ബി കുട്ടൻ) ന്റെ പത്തടിപ്പാലം ഭാഗത്തുള്ള വീടാണ് കുത്തി തുറന്നത് . വീടിന്റെ പിൻഭാഗത്തുള്ള വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയും മറ്റും കുത്തിതുറന്നാണ് ആഭരണങ്ങൾ കവർച്ച ചെയ്തത്. രണ്ട് ദിവസം മുൻപ് സെൽവ്വകുമാറും ഭാര്യ ഗീതയും മകളും തറവാടായ കാന്തല്ലൂർ കർശ്ശനാട് ഭാഗത്തുള്ള വീട്ടിൽ പിറന്നാളാഘോഷിക്കുന്നതിയി പോയിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തകർത്ത നിലയിലും മോഷണം നടത്തിയ വിവരം അറിയുന്നത്. വീടിന്റെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന പിക്കാസ് ഉപയോഗിച്ചാണ് ഗ്രില്ലും വാതിലും തകർത്തത് . ഇത് സമീപത്തെ കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മറയൂർ പൊലീസ് എത്തി പരിശോധനകൾ നടത്തി വിരലടയാള വിദഗ്ധരും ഡോഗ് സ്വ്‌ക്വാഡും പരിശോധന നടത്തും. മറയൂർ സബ് ഇൻസ്‌പെക്ടർ അശോക് കുമാർ, എ എസ് ഐ അനിൽ സബാസ്റ്റ്യൻ, എൻ .എസ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.