ചെപ്പുകുളം: ചെപ്പുകുളം എസ്. എൻ. ഡി​. പി​ ശാഖയുടെ എസ്. എൻ ജംഗ്ഷനിലുള്ള ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠവാർഷികം നടത്തി​. ഗണപതി​ഹോമത്തി​ന് ശേഷം നടന്ന പൊതു സമ്മേളനം തൊടുപുഴ യൂണിയൻ കൺ​വീനർ വി​. ബി​. സുകുമാരൻ ഉദ്ഘാടനം ചെയ്തു . യൂണിയൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മറ്റി​യംഗം സ്മിത ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി​. . യൂണിയൻ അഡ്മി​നി​സ്ട്രേറ്റീവ് കമ്മറ്റി​യംഗം പി ടി ഷിബു പ്രസംഗി​ച്ചു. ശിവരാമൻ ശാന്തി ആത്മീയ പ്രഭാഷണം നടത്തി​.