പീരുമേട് :ഉപജില്ല കായിക മേള കുമളി ഗവ. വൊക്കഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന കായിക മേളയിൽ ഉപജില്ലയിലെ 51 സ്‌കൂളുകളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി 1300 ഓളം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 121 ഇനങ്ങളിലാണ് മത്സരം. പൂർവ്വവിദ്യാർഥികളുടെ നേതൃത്വത്തിൽ വിജയികൾക്ക് ട്രോഫിയും മെഡലും ഒരുക്കിയിട്ടുണ്ട്. നാളെയാണ് സമാപനം.
ഉദ്ഘാടന ചടങ്ങിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ രമേശ് എം. മുഖ്യപ്രഭാഷണം നടത്തി. വിവിധ കമ്മറ്റി ഭാരവാഹികളായ ജോസഫ് ജെ. കരൂർ, മജോ കാരിമുട്ടം, ടി. എൻ. ബോസ്, സജി വെമ്പള്ളി, വിനോദ് ഗോപി, ബിജു മറ്റപ്പള്ളി, പി. ടി. എ. പ്രസിഡന്റ് വി. ഐ. സിംസൺ, സ്‌കൂൾ പ്രിൻസിപ്പൽ നിഷാന്ത് മോഹൻ എം തുടങ്ങിയവർ പങ്കെടുത്തു.