രാജാക്കാട് : രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ മിശിഹായുടെ രാജത്വ തിരുനാൾ 18 മുതൽ 20 വരെ നടക്കുമെന്ന് വികാരി ഫാ.ജോബി വാഴയിൽ,സഹവികാരി ഫാ.ജിതിൻ പാറയ്ക്കൽ എന്നിവർ അറിയിച്ചു.18 ന് വൈകിട്ട് 4.30 ന് തിരുനാൾ കൊടിയേറ്റ് മോൺ. അബ്രാഹം പുറയാറ്റ്നിർവ്വഹിക്കും. അഞ്ചിന് തിരുനാൾ കുർബാന,സന്ദേശം ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ,തുടർന്ന് നിർമ്മല സെന്റർ ഫോർ എക്‌സലൻസ് കെട്ടിടം വെഞ്ചിരിപ്പ്.19 ന് വൈകിട്ട് 4.15 ന് ലദീഞ്ഞ് 4.30 ന് ഇടുക്കി രൂപതയിലെ നവവൈദീകരായ ഫാ.ജോസഫ് കൂട്ടുംകുടിയിൽ,ഫാ. സെബാസ്റ്റ്യൻ പ്ലാത്തോട്ടത്തിൽ, ഫാ.ജോൺ തൊണ്ണമ്മാക്കൽ,ഫാ.കുര്യൻ നരിക്കുഴിയിൽ,ഫാ.തോമസ് മടിക്കാങ്കൽ, ഫാ.വർഗീസ് പാറയ്ക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന.20 ന് രാവിലെ 9 ന് വിശ്വാസ പ്രഘോഷണ റാലി. വൈകിട്ട് 7 ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം സ്വർണ്ണമുഖി