elamdesam


ആലക്കോട് : ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പുരുഷ സ്വയം സഹായ സംഘങ്ങൾക്ക് തെങ്ങിൻ തൈ വിതരണം പി.ജെ ജോസഫ് എംഎൽഎ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഉത്പാദിപ്പിച്ച അയ്യായിരത്തോളം തെങ്ങിൻ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടോമി കാവാലം ,സിബി ദാമോദരൻ ആൻസി സോജൻ ,മെമ്പർമാരായ കെ എസ് ജോൺ, നൈസി ഡെനിൽ, ടെസ്സി മോൾ മാത്യു, മിനി ആന്റണി, ജിജി സുരേന്ദ്രൻ, രവി കെ കെ, ആൽബർട്ട് ജോസ്, ഡാനി മോൾ വർഗീസ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ് സ്വാഗതവും സെക്രട്ടറി അജയ് എ ജെ നന്ദിയും പറഞ്ഞു.