hindi

ഇടുക്കി: കേരള സർക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അദ്ധ്യാപകകോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി,പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റു പിന്നാക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. നവംബർ 19 വരെ അപേക്ഷിക്കാം. പ്രിൻസിപ്പാൾ,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം,അടൂർ,പത്തനംതിട്ട ജില്ല. 04734296496, 8547126028.