കട്ടപ്പന: ശ്രീനാരായണ ധർമ്മ പരിഷത്ത് ലഹരി നിരാസ കൂട്ടായ്മയുടെ ഇടുക്കി ജില്ലാ പ്രവർത്തകയോഗം 19ന് രാവിലെ 11ന് കട്ടപ്പന മിന്നാരം ബിൽഡിംഗ്‌സിൽ ചേരും. ശ്രീനാരായണധർമ്മ പരിഷത്ത് സംസ്ഥാന ചെയർമാൻ കെ.പി. ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ സുമിത്ത് തന്ത്രി അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മലമ്പുഴ സംഘടനാ സന്ദേശം നൽകും. ജില്ലാ സെക്രട്ടറി ടി.പി. രാജേഷ് സ്വാഗതവും മോഹനൻ ആനവിലാസം നന്ദിയും പറയും.