
ഉടുമ്പന്നൂർ: ഇടമറുക് ഭദ്രകാളിക്ഷേത്രത്തിൽ പുതുക്കിപ്പണിതു കൊണ്ടിരുന്ന കൽവിളക്ക് അയൽവാസിയുടെ പോത്ത് ഇടിച്ചുതകർത്തു. ക്ഷേത്ര വളപ്പിലെ 20 റബർ തൈയും പോത്ത് നശിപ്പിച്ചു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയെ തുടർന്ന് കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്നാണ് ക്ഷേത്രം കമ്മിറ്റിയുടെ ആവശ്യമെന്ന് പ്രസിഡന്റ് കണ്ണൻ ഇടശ്ശേരിൽ പറഞ്ഞു.