ഉടുമ്പന്നൂർ: പരിയാരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഇന്ന് മുതൽ ഡിസംബർ 27 വരെ മണ്ഡലപൂജാ മഹോത്സവം നടക്കും. ക്ഷേത്രം മേൽശാന്തി സന്ദീപ് ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 29ന് ഷഷ്ഠിപൂജ, കൂട്ടഇളനീർ അഭിഷേകം, വിശേഷാൽ പത്മാഭിഷേകം എന്നിവയുണ്ടാകും. 30ന് ചതയപൂജയുണ്ടാകും. ഡിസംബർ ഏഴിന് തൃക്കാർത്തിക- കാർത്തിക വിളക്ക് തെളിക്കൽ എന്നിവയുണ്ടാകും. 11ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അഖണ്ഡനാമജപയജ്ഞം, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്. 13ന് ആയില്യപൂജ. 27ന് മണ്ഡലപൂജ, ചുറ്റുവിളക്ക്, താലപ്പൊലി ഘോഷയാത്ര, വിശേഷാൽ ദീപാരാധന, രാത്രി എട്ടിന് പ്രസാദഊട്ട്. മണ്ഡലകാല ഉത്സവവേളയിൽ എല്ലാ ഭക്തജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് ഉടുമ്പന്നൂർ- കുളപ്പാറ സംയുക്ത സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ, സെക്രട്ടറി ശിവൻ വരിയ്ക്കാനിക്കൽ എന്നിവർ അറിയിച്ചു.