ഇടുക്കി : ജില്ലയിലെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെള്ളിയാഴ്ച രാവിലെ 11 ന് വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേരും. യോഗത്തിൽ ജില്ലയിലെ മന്ത്രി, എം.പി, എം.എൽ.എമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.