
തൊടുപുഴ: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ജില്ലയിൽ ഫീൽഡ് ക്ലിനിക്കുകൾ നടത്താൻ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം. ബി. ബി. എസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. പ്രായം 40 കവിയരുത്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നേരിട്ടോ തപാലിലോ ഇ- മെയിലിലോ (dmhpidukkinodal@gmail.com) നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആശുപത്രി തൊടുപുഴ, 685585 എന്ന മേൽവിലാസത്തിൽ നവംബർ 23 ന് മുമ്പ് അപേക്ഷിക്കാം. ഫോൺ 04862226929