തൊടുപുഴ: വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുന്നതിനും പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് എൻ.ജി.ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയാ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.എം. മുഹമ്മദ് ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.എം. ശരത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.