മണ്ഡലകാലം തുടങ്ങിയതോടെ ക്ഷേത്രങ്ങളിൽ ഭക്തജന തിരക്കായി. അയ്യപ്പന്മരുടെ സഞ്ചാര പാതകളിലെ ക്ഷേത്രങ്ങളിൽ ഇന്നലെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത് .തൊടുപുഴ വഴി ആയിരക്കണക്കിന് അയ്യപ്പന്മാർ ആണ് സന്നിധാനത്തേക്ക് പോകുന്നത്. തമിഴ്നാട്ടിൽ നിന്നും ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന അയ്യപ്പന്മാർക്ക് ഇവിടെ വിശ്രമകേന്ദ്രം ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. തൃശുർ, പാലക്കാട് മേ ഖലകളിൽ നിന്നുളളവർ മൂവാറ്റുപുഴയിലെത്തി തൊടുപുഴ വഴി യാത്ര തുടർന്നാൽ കുറഞ്ഞ ദൂരത്തിൽ പമ്പയിലെത്താൻ കഴിയും. തെക്കാൻ കാശി എന്നറിയപ്പെടുന്ന ആനിക്കാട് മഹദേവർ ക്ഷേത്രം, വെങ്ങല്ലൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനക്കൂട് ശ്രീ ധർമ്മശാസ്ത ക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവർ ക്ഷേത്രം, കാരിക്കോട് ഭഗവതി ,കാരിക്കോട് അണ്ണാമലൈനാഥർ ക്ഷേത്രം ,കേരള പഴനി എന്നറിയപ്പെടുന്ന ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി ഈരാറ്റുപെട്ട വഴി ഏരുമേലിയിലെത്താം. തൊടുപുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം പാലാ കടപ്പാട്ടുർ വഴിയും പോകാം. മണ്ഡല കാലത്ത് അയ്യപ്പന്മമാർ കടന്നു പോകുന്ന പ്രധാന കേന്ദ്ര മായി തൊടുപുഴ മാറിയിട്ടും സർക്കാർ തലത്തിൽ ഇടത്താവള മാക്കുന്നതിനുള്ള നടപടികളായിട്ടില്ലു. തൊടുപുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അയ്യപ്പന്മാർക്ക് ഇന്നലെ മുതൽ ഇടത്തവളം തുറന്നു. തൊടുപുഴ ആറ്റിൽ കുളിക്കാനും പ്രാഥമിക ആവശ്യം നിറവേറ്റനും സൗകര്യമൊരുക്കി. ഇവിടെ തങ്ങുന്ന അയ്യപ്പന്മാർക്ക് വിരിവെച്ച് വിശ്രമിക്കാനും സൗകര്യമുണ്ട്. അന്നദാനവും നൽകും.