
വണ്ടിപ്പെരിയാർ : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ ജില്ലാ തല കൂട്ട നടത്തവും ബോധവത്കരണവും ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. വണ്ടിപ്പെരിയാർ സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ കൂട്ട നടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു.
ബോധവത്ക്കരണ സെമിനാർ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ് ഉത്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എസ്. സുരേഷ് വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം മാനേജർ കെ അനൂപ് . ഹെൽത്ത് സൂപ്പർവൈസർ പി.എം ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.