തൊടുപുഴ-: പട്ടണത്തിലെ ബൈപാസുകൾ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട റോഡുകളുടെ റീ ടാറിംഗ് ജോലികൾ ആരംഭിച്ചു. കോതായിക്കുന്ന് കെ.എസ്.ആർ.ടി.സി ബൈപാസിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കോതായിക്കുന്ന് ബൈപാസ്, കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപാസ്, കുട്ടപ്പാസ് ഹോട്ടലിന്റെ മുന്നിലൂടെയുള്ള റോഡ്, പഴയ കെ.എസ്.ആർ.ടി.സി.യുടെ മുന്നിലൂടെയുള്ള കാഞ്ഞിരമറ്റം ബൈപാസ്, തൊടുപുഴ മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച് റോട്ടറി ജംഗ്ഷനിൽ എത്തുന്ന ജ്യോതി സൂപ്പർ ബസാറിന് മുന്നിലൂടെയുള്ള റോഡ്, ടെലഫോൺ ജംഗ്ഷനിൽ നിന്ന് മങ്ങാട്ടുകവലക്കുള്ള ഉടുമ്പന്നൂർ റോഡ് (മാർക്കറ്റ് റോഡ്) എന്നീ റോഡുകളാണ് റീ ടാറിംഗ് നടക്കുന്നത്. ബി.എം.ബി.സി ടാറിങ്ങാണ് നടത്തുക. റോഡുകളുടെ ടാറിങ്ങിനായി 5.5 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് പി ജെ ജോസഫ് എം.എൽ.എ അറിയിച്ചു. നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കും.