francis

അടിമാലി: രണ്ട് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന രണ്ട് അബ്കാരി കേസുകളിൽ പെട്ട പ്രതിയെ അടിമാലി എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. മന്നാംകണ്ടം ചക്കുംകുടിയിൽ ഫ്രാൻസിസിനെ (51) യാണ് പിടികൂടിയത്.പെരുമ്പാവൂരുള്ള പാത്തിപ്പാലത്തിനടുത്ത് കാളച്ചന്തയിലെ പണിക്കാരനായി ഒളിവിൽ താമസിക്കുകയായിരുന്നു. കാളയെ വാങ്ങാനെന്ന വ്യാജേനയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ ചന്തയിലെത്തി ഫ്രാൻസിസിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് അടിമാലി കോടതിയിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ വി.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പി.എ സെബാസ്റ്റ്യൻ, കെ.പി റോയിച്ചൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മീരാൻ കെ എസ്, ശരത് എസ്. പി എന്നിവർ പങ്കെടുത്തു.