 
തൊടുപുഴ: ഖത്തറിൽ നടക്കുന്ന ലോക കപ്പ് മത്സരവുമായി ബന്ധപെട്ട് ഫുട്ബോൾ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനും, ലോക കപ്പിനെ കുറിച്ച് എല്ലാവരിലും അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി, കേരള സർക്കാരിന്റെ അഭിമുഖ്യത്തിലും ,തൊടുപുഴയിലെ സോക്കർ ക്ലബ്ബിന്റെ അഭിമുഖ്യത്തിലും നടത്തുന്ന വൺ മില്യൺ ഗോൾ പ്രോഗ്രാമിന്റെ ഉദ്ഘാടനം തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂളിൽ നടത്തി . തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് യു.എൻ ,സോക്കർ ക്ലബ് സാരഥി സലിം കുട്ടി എന്നിവർ സംസാരിച്ചു.ആദ്യ ഗോൾ ഡിവൈ.എസ്.പി മധു ബാബു തുടർന്ന് സ്കൂൽ സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് യു.എൻ , സലിംകുട്ടി ,അദ്ധ്യാപകർ ,വിദ്യാർത്ഥികൾ എന്നിവർ ഗോൾ അടിച്ചു .