കട്ടപ്പന: കട്ടപ്പന ഉപജില്ല സ്‌കൂൾ കായികമേള കാൽവരിമൗണ്ടിൽ ഇന്ന് തുടങ്ങും.
ഹൈസ്‌കൂൾ സ്റ്റേഡിയത്തിൽ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഫാ. ജോർജ് മാരിപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കാമക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റ വർഗീസ്, വാർഡ് അംഗം റീന സണ്ണി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റെനി റോയ്, റ്റിബിൻ ജോസഫ് എന്നിവർ പ്രസംഗിക്കും.