ചെറുതോണി: സഹകരണ വാരാഘോഷ പരിപാടികളുട ഭാഗമായി സഹകാർ ഭാരതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള ആഘോഷ പരിപാടികൾ ഞായറാഴ്ച്ച രാവിലെ 10 ന് കട്ടപ്പന കല്ലറയ്ക്കൽ റിസിഡൻസിയിൽ നടത്തും.
ജില്ലാ പ്രസിഡന്റ് ബിജു കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്നയോഗം സംസ്ഥാന സമിതിയംഗം ഡി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും. മുൻ വനിതാ കമ്മീഷൻ അംഗം ജെ പ്രമീളാദേവി മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. കെ ജി മാത്യു (റിട്ട. ജനറൽ മാനേജർ ജില്ലാ സഹകരണ ബാങ്ക് ഇടുക്കി) വിഷയാവതരണവും തുടർന്ന് നടക്കുന്ന സഹകരണ സെമിനാർ കെ.മോഹൻ കുമാർ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ സഹകരണ വകുപ്പ്)നേതൃത്വം നൽകുന്നതുമാണ്.രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘ ചാലക് എസ് .ടി .ബി,മോഹൻദാസ്, സഹകാർ ഭാരതി ജില്ലാ സംഘടനാ സെക്രട്ടറി കെ. കൃഷ്ണകുമാർ എന്നിവർ ചേർന്ന് പ്രമുഖ സഹകാരികളെയും സംരംഭവകരെയും ആദരിക്കും.കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, കട്ടപ്പന മുൻസിപ്പൽ കൗൺസിലർ തങ്കച്ചൻ പുരയിൽ, രജിത രമേശ്, തുടങ്ങിയവർ പ്രസംഗിക്കും.