അടിമാലി: ശിശുവികസന പദ്ധതി ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന അടിമാലി പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിൽ വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അടിമാലി പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി പാസായിരിക്കണം. എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിവുള്ളവരായിരിക്കണം ഹെൽപ്പർ തസ്തികയിലേക്കുള്ള അപേക്ഷകർ. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 21 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് അടിമാലിയിൽ പ്രവർത്തിക്കുന്ന ശിശുവികസനപദ്ധതി ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 04864223966