കുമളി: ശബരിമല മണ്ഡല മഹോത്സവം പ്രമാണിച്ച് കുമളിയിൽ നിന്നും കൂടുതൽ സർവ്വീസുകൾ സജ്ജീകരിച്ചു.പത്തു ബസുകളാണ് ഇപ്പോൾ കുമളിയിൽ നിന്നും പമ്പക്ക് സർവ്വീസ് നടത്തുക. തമിഴ്‌നാട്ടിൽ നിന്നുംതീർത്ഥാടകർ കൂടുതലായി എത്തുന്ന മുറയ്ക്ക് ബസുകൾ അയയ്ക്കാൻ കഴിയുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ച് സർവീസുകൾ പമ്പയ്ക്ക് അയച്ചിരുന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് അനുബന്ധിച്ച് 24 മണിക്കൂറാം പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്റർ ഉണ്ടാകും. പമ്പയ്ക്കുള്ള ബസ് ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. കുമളിയിൽ നിന്നും പമ്പയ്ക്ക് 232 രൂപയും എരുമേലിക്ക് 143 രൂപയുമാണ് ടിക്കറ്റ് നിരക്ക്.