തൊടുപുഴ- തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഡോ. പ്രീതി ജോസഫൈൻ കെന്നടിയുടെ നേതൃത്വത്തിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ രോഗികളെ പരിശോധിക്കും. തലവേദന ക്ലിനിക്ക് ചൊവ്വാഴ്ച്ച രാവിലെ 11 മുതൽ ഒന്നുവരെയും വെർട്ടിഗോ ക്ലിനിക് വെള്ളിയാഴ്ചകളിൽ പകൽ 11 മുതൽ ഒന്നുവരെയും പ്രവർത്തിക്കും. ഫോൺ: 8304833296, 04862–223296, 228921.