തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൃശ്ചിക പുലരിയിൽ അയ്യപ്പ ഭക്തക്ക് ഇടത്താവളം തുറന്നു. ഇടുക്കി അഡീഷണൽ എസ് പി സുനീഷ് കുമാർ ഉദ്ഘാടനം നടത്തി. അഡ്വ. സി കെ വിദ്യാസാഗർ, അഡ്വ. മുരളീധര കൈമൾ , കെ കെ പുഷ്പാംഗതൻ ,കെ എൻ രാജു, രാജേന്ദ്രൻ , തുടങ്ങിയവർ പങ്കെടുത്തു. ഉപദേശക സമിതി സെക്രട്ടറി സി സി കൃഷ്ണൻ സ്വാഗതവും ക്ഷേത്രം മാനേജർ പി എസ് യശോധരൻ നന്ദിയും പറഞ്ഞു. നൂറോളം ഭക്തർക്ക് ഒരേ സമയം വിശ്രമിക്കാം. ചുക്കു വെള്ളവും സൗജന്യവൈദ്യ സഹായവും ലഭിക്കും. വൈകിട്ട് ഭക്തർക്ക് ഭക്ഷണവും നൽകും.