intuc

തൊടുപുഴ: ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റിയുടെ നേതൃയോഗം ശനിയാഴ്ച മൂന്നിന് പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും. റീജിയണൽ പ്രസിഡന്റ് എം കെ ഷാഹുൽ ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ജില്ലാ പ്രസിഡന്റ് ജോർജ് കരിമറ്റം ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് സി.പി മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ ,ഡി. സി. സി മുൻ പ്രസിഡന്റ് റോയി കെ പൗലോസ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ,ജാഫർഖാൻ മുഹമ്മദ് ,ഡി കുമാർ, , ശശികല രാജു ,ബിജു ഡാനിയൽ, രാഹുൽ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.