രാജാക്കാട് :28 ന് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിന് പിന്തുണ നൽകുന്നതായും രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഇടുക്കി ജില്ലയിലുള്ളവർ ഹർത്താലിൽ പങ്കടുക്കണമെന്നും അതിജീവന പോരാട്ട വേദി ചെയർമാൻ റസാഖ് ചൂരവേലിൽ, മഞ്‌ജേഷ് കുമാർ, ഡയസ് പുല്ലൻ എന്നിവർ പറഞ്ഞു. ഭൂപ്രശ്‌നങ്ങൾ മൂലം സംരംഭങ്ങൾ തുടങ്ങാൻ കഴിയാത്ത ജില്ലയിൽ വ്യവസായ മന്ത്രിയുടെ സന്ദർശനം പ്രഹസനമാണെന്നും അതിജീവന പോരാട്ട വേദി നേതൃത്വം വ്യക്തമാക്കി.