
കരിമണ്ണൂർ: ഗൃഹനാഥനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലാശേരി കുറ്റിയാനിൽ വർക്കിയെയാണ് (ജോയി- 56) അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ വർക്കിയെ കാണാനില്ലായിരുന്നു. പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാത്രി പന്ത്രണ്ടോടെ കിണറ്റിൽ വർക്കിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫയർ ആൻഡ് റെസ്‌ക്യു സീനിയർ ഓഫീസർ പി.ടി.അലക്‌സാണ്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റമാർട്ടത്തിനായി ജില്ലാ ആശുപത്രിലേയ്ക്കുമാറ്റി. സി.ഐ. സുമേഷ് സുധാകരൻ, എസ്.ഐമാരായ ദിനേശൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ലൈസമ്മ. മക്കൾ: ലിജിൻസ്, ലിജൻഡ.