കട്ടപ്പന. കട്ടപ്പനയിൽ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് കടിയേറ്റു. ഇവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കട്ടപ്പന ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാരായ നെടുംകണ്ടം സേനാപതി സ്വദേശി അരുൺ ബാബു, വെള്ളയാംകുടി വട്ടക്കാട്ടിൽ ലിന്റോ, വെള്ളാരംകുന്ന് സ്വദേശിനി ജെൻസൺ ബെന്നി,കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് സി.സിജിത , നരിയംപാറ സ്വദേശി ജിറ്റി കെ ജയിംസ് എന്നിവരെയാണ് നായ ആക്രമിച്ചത് .കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ് തെരുവ് നായ യാത്ര ക്കാരുടെ നേരെ ആക്രമണം നടത്തിയത്.രാവിലെ പത്തു മണിയോടെയാണ് അരുണിനെ നായ കടിച്ചത്. ഉച്ചക്ക് ശേഷം ലിന്റോ സുഹൃത്തുക്കളുമൊത്ത് ചായ കുടിക്കാൻ ബസ് സ്റ്റാൻഡിനു സമീ പത്തെ കടയിലേക്ക് കയറുമ്പോൾ പിന്നിൽ നിന്നുമായിരുന്നു നായയുടെ ആക്രമണം.ആദ്യം വലത് കാലിലും പിന്നീട് ഇടത് കാലിലും നായ കടിച്ചു
തുടർന്ന് ഇദ്ദേഹം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവുമൊത്ത് കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ വെള്ളാരംകുന്ന് സ്വദേശിനി ജെൻസൺ ബെന്നിയുടെ നേർക്കായിരുന്നു അടുത്ത ആക്രമണം. ജെൻസെന്റെ കാലിനാണ് നായയുടെ കടിയേറ്റത് തിരികെ വീട്ടിലേയ്ക്ക് മടങ്ങാൻ സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോഴായിരുന്നു ആക്രമണം.ഇതിന് പിന്നാലെയാണ് ആശുപത്രിയിലെ നഴ്‌സ് സി .സിജിത , നരിയംപാറ സ്വദേശി ജിറ്റി കെ ജയിംസ് എന്നിവർക്കും കടിയേറ്റത്. ലിറ്റിയുടെ കാലിന് ആഴത്തിൽ മുറിവേറ്റു.ഇവരുടെ വസ്ത്രവും നായ കടിച്ചു കീറി. പരിക്കേറ്റ 5 പേരെയും ഒരേ നായ തന്നെയാണ് കടിച്ചത്. .എല്ലാവരും താലൂക്ക് ആശുപത്രിയിൽ എത്തി ആന്റി റാബിസ് വാക്‌സിനെടുത്തു.

നായ്ക്കൾക്ക് ഇവിടെയാരു

വിശ്രമകേന്ദ്രം

കുറച്ച് മാസമായി കട്ടപ്പനയിൽ തെരുവ് നായ ശല്യം കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും നായകൾ പെരുകിയിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തെ നഗരസഭാ കാര്യാലയ വളപ്പിലെ ഒഴിഞ്ഞ കെട്ടിടമാണ് തെരുവ് നായ്ക്കളുടെ വിശ്രമ കേന്ദ്രംമായി മാറിയിരിക്കുന്നത് .