തൊടുപുഴ: സ്വകാര്യ ഹോസ്റ്റലിൽ കയറി അൽ- അസ്ഹർ കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കുമാരമംഗലം കനാൽഭാഗത്ത് പെരുന്തോട്ടത്തിൽ മാഹിൻ ഇക്ബാലാണ് (24) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പ്രതികളിലൊരാളായ സുധീർ അന്നുതന്നെ പൊലീസ് പിടിയിലായിരുന്നു. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ആക്രമത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ നഗരത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.