കട്ടപ്പന :ജില്ലാ മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ടീം തെരഞ്ഞെടുപ്പ് 20ന് സെന്റ് ജോർജ് ഗ്രൗണ്ടിൽ നടക്കും. 30വയസ് മുതൽ 85വരെയുള്ളവർക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മീറ്റിൽ പങ്കെടുക്കാം. ദേശീയ മത്സരം അടുത്ത ഫെബ്രുവരി17, 18തീയതികളിൽ കൊൽക്കത്തയിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി അജിത് മാലി അറിയിച്ചു.