കട്ടപ്പന :തൊഴിൽരഹിതരായ യുവജനങ്ങൾക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടാൻ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അവസരം. അടിമാലി കാർമൽ ഗിരി കോളേജിന്റെ സഹകരത്തോടെയാണ് പദ്ധതി. മാർക്കറ്റിങ്, സെയിൽസ്, ബാങ്കിംഗ്, ആരോഗ്യം, ടൂറിസം, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലയിലാണ് അവസരം. 26ന് കാർമൽ ഗിരി കോളേജിൽ നടക്കുന്ന മേളയിൽ നിരവധി ഉദ്യോഗദായകർ പങ്കെടുക്കും. വിവരങ്ങൾക്ക് 04868272262, 9745423722എന്ന നമ്പറുകളിൽ ബന്ധപ്പെടണം.