കട്ടപ്പന: റവന്യൂ ജില്ലാ കായികമേള കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കന്ററി സ്കൂളിൽ 22, 23, 24 തിയതികളിൽ നടക്കും. 23ന് രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. എം .എം മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും .24ന് വൈകുന്നരം 3.30ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി .കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. റവന്യൂ ജില്ല കായികമേളയോട് അനുബന്ധിച്ചുള്ള ഗെയിംസ് ഇനങ്ങൾ ഇതിനോടകം പൂർത്തീകരിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെയർമാനായും വിദ്യാഭ്യാസ ഉപഡയറക്ടർ ബിന്ദു .കെ ജനറൽ കൺവീനറായും കമ്മിറ്റി രൂപീകരിച്ചു. മേളയിൽഎട്ട് ഉപജില്ലകളിൽ നിന്നായി 2200ൽ പരം കായിക പ്രതിഭകൾ മാറ്റുരയ്ക്കും. മാർച്ച് പാസ്റ്റ്, ദീപശിഖ പ്രയാണം എന്നിവയും നടത്തുമെന്ന് എ. ഇ. ഒ ടോമി ഫിലിപ്പ്, ജിമ്മി ജേക്കബ്, സുരേഷ് ബാബു, ജെയ്‌മോൻ. പി.ജോർജ്, തോമസ്‌ ജോസഫ്, ബിജിമോൾ ജോസഫ്, ആനന്ദ്‌ കോട്ടയിൽ, ജി. അമ്പിളി, പി .എ ഗബ്രിയേൽ എന്നിവർ അറിയിച്ചു.