തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം പ്രധാന മന്ത്രി കൗശൽ കേന്ദ്രയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബിടെക് കഴിഞ്ഞവർക്കായി സൗജന്യ തൊഴിൽ പരിശീലത്തിന് സീറ്റൊഴിവ്. റീട്ടെയിൽ ബില്ലിംഗ് അസ്സോസിയേറ്റ്‌സ്, കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ്, സർട്ടിഫൈഡ് റിക്രൂട്ടമെന്റ് പ്രൊഫഷണൽസ്, സ്മാർസ് ഫോൺ ചിപ്പ്‌ലെവൽ ഇൻസ്‌പെക്ടർ, ജാവ ഡെവലപ്പർ,പേഷ്യന്റ് കെയർ നഴ്‌സിങ് അസിസ്റ്റൻഡ്. എന്നീ മേഖലകളിലേക്കാണ് സീറ്റുകൾ ഒഴിവുള്ളത് .നവംബർ 22,23 തിയതികളിൽ തിരുവനന്തപുരം പ്രാവച്ചമ്പലത്തു വച്ച് നടക്കുന്ന സ്‌പോട്ട് അഡ്മിഷന് സർട്ടിഫിക്കറ്റ്, ആധാർ, എന്നിവയുടെ കോപ്പിയും, ഫോട്ടോയുമായി ഹാജരാക്കുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 8089707791, 8848937173.