മുട്ടം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച മേഖലാ സെമിനാർ തൊടുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി. ആർ മിനി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ്‌ സിബി ജോസ് അദ്ധ്യക്ഷത വഹിച്ചു.'ഇന്ത്യ @75 സഹകരണ സംഘങ്ങളുടെ വളർച്ചയും ഭാവിയും' എന്ന വിഷയത്തെക്കുറിച്ച് സഹകരണ സംഘം സീനിയർ ഓഡിറ്റർ യു .എം ഷാജി ക്ലാസ് നയിച്ചു.മേഖലയിലെ വിവിധ സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ,സഹകാരികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.