jomon

തൊടുപുഴ: ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് കരിമണ്ണൂർ കുറുമ്പാലമറ്റം വട്ടക്കുടിയിൽ ജോമോൻ വി. സേവ്യർ (47) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് അന്ത്യം. കരിമണ്ണൂർ കുറുമ്പാലമറ്റം വട്ടക്കുടിയിൽ സേവ്യറിന്റെയും കത്രീനയുടെയും മകനാണ്. ഭാര്യ: വിജി ജോമോൻ കോതമംഗലം പാറക്കമണ്ണിൽ കുടുംബാംഗം. (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ, കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്). മകൻ: വിജയ് ജോമോൻ (ഐ.ടി.ഐ വിദ്യാർത്ഥി).