പീരുമേട്: പുല്ല് മേട് കാനനപാതയിലൂടെ രണ്ട് വർഷത്തെ ഇടവേളക്ക്‌ശേഷം അയ്യപ്പഭക്തർ എത്തി തുടങ്ങി. കൊവിഡ് പ്രധിസന്ധിക്ക് ശേഷം മണ്ഡലകാല മഹോത്സവം ആരംഭിച്ചതോട് പരമ്പരാഗത പാതയായ സത്രം പുല്ല്‌മേട് കാനന പാതയിലൂടെ ശരണാരവമുയർന്നത്.രാവിലെ ആറ് മണിയോട് അയ്യപ്പഭക്തർ സത്രത്തിൽ എത്തിച്ചേർന്നു.ദേവസ്വം, പൊലീസ് ,വനം വകുപ്പ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ രാവിലെ ഏഴരയോട് കൂടി അയ്യപ്പഭക്തരെ സ്വീകരിച്ച് കടത്തിവിട്ടു. പൊലീസിന്റെ നേതൃത്വത്തിൽ സത്രത്തിൽ ആദ്യ കവാടത്തിൽ മെറ്റൽ ഡിറ്റക് റ്റർ വഴി അയ്യപ്പഭക്തരെ കടത്തിവിടുകയും തുടർന്ന് വനം വകുപ്പുന്റെ അത്യാധുനീക മെറ്റൽ ഡിക്ടക്ടർ സ്ഥാപിച്ചുള്ള പരിശോധനയും കഴിഞ്ഞാണ് അയ്യപ്പ ഭക്തരെ പുല്ല് മേട്ടിലേക്ക് കടത്തി വീടുന്നത് കേരളം, തമിഴ്‌നാട്, കർണ്ണാടക ,ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരാണ് എത്തിയത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ പാതകൾ തെളിച്ച് സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. പ്രധാനപ്പെട്ട അഞ്ച് പോയന്റുകളിൽ കുടിവെള്ള സൗകര്യവും മറ്റും വനംവകുപ്പ് സഞ്ജീകരിച്ചിട്ടുണ്ട്. ആവശ്യമായ ജീവനക്കാരേയും ക്രമീകരിച്ചിട്ടുണ്ട്.

ശബരിമലക്ക് പോകുന്നതിനായി എത്തുന്ന അയ്യപ്പ ഭക്തരുടെ കൈവശം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ വനം വകുപ്പ് പരിശോധിച്ച് പ്ലാസ്റ്റിക്കുകൾ മാറ്റി പകരം ഇലകളിൽ പൊതിഞ്ഞാണ് കൊടുത്തുവിടുന്നത്.

അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോതിഷ് ജെ ഒഴാക്കൽ, വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ് സാം എന്നിവരും സന്നിഹിതരായിരുന്നു.

അതിപുരാതന പാത

അയ്യപ്പഭക്തർ വണ്ടിപ്പെരിയാറിൽ എത്തി സത്രം വഴി പുല്ലുമേട്, പൂങ്കാവനം, പാണ്ടിത്താവളം വഴിയാണ് കാൽ നടയായി സനിദാനത്ത് എത്തുന്നത് ഈ പാത അതിപുരാതന പാതയാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അയ്യപ്പഭക്തർ ഇതു വഴി കാൽ നടയായി സഞ്ചരിച്ചിരുന്നു. കൊടുങ്കാട് നിറഞ്ഞ കാനനപാതയുടെ ഇരുവശവും, പുൽ കാടുകളും കൊടും വനങ്ങളുമായിരുന്നു. ഈ വഴിയിലൂടെ ശരണ മന്ത്രം ജപിച്ചു കൊണ്ടുള്ള യാത്ര അയ്യപ് ഭക്തരെ ഭക്തിയുടെ നിർവൃതിയിൽ എത്തിക്കുന്നതായിരുന്നു.

വണ്ടിപ്പെരിയാർ സത്രം 13 കിലോമീറ്റർ ദൂരമാണുള്ളത്. അവിടെ നിന്നും പുല്ലുമേട്ടിലേക്ക് 11 കിലോമീറ്റർ ദൂരമുണ്ട്. വണ്ടി പെരിയാർ കോഴിക്കാനം പുല്ലുമേട് ഗതാഗ തം 2011ലെ പുല്ല് മേട് ദുരന്തത്തെ തുടർന്ന് ഈ റോഡ് വഴിയുള്ള ഗതാഗതം വനം വകുപ്പ് നിരോധിച്ചിരുന്നു.