തൊടുപുഴ: തൊടുപുഴ യൂണിയൻ കേന്ദ്രസമിതിയുടെ നിർുേശമനുസരിച്ച് ജനജാഗ്രത സദസ്സ് നാളെ തൊടുപുഴ യൂണിയനിലെ മുഴുവൻ ശാഖകളിലും നടത്താൻ തീരുമാനിച്ചു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും എതിരെ ശാഖാ തലത്തിൽ ബോധവൽകരണ ക്ലാസുകളും ചർച്ചകകളും റാലിയും സംഘടിപ്പിച്ച് പ്രബുദ്ധമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് ജാഗ്രത സദസ്സിന്റെ ഉദ്ദേശം. യൂണിയൻ തല ഉദ്ഘാടനം യൂണിയൻ കൺവീനർ വി.ബി സുകുമാരൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഗിരിജ ശിവൻ, സെക്രട്ടറി സ്മിത ഉല്ലാസ്, വൈസ് പ്രസിഡന്റ് ദീപ പ്രകാശ്, യൂണിയൻ അഡ്മിനിസ്‌ടേറ്റീവ് കമ്മറ്റിയംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.