jomon

തൊടുപുഴ: തൊടുപുഴയിലെ പത്രപ്രവർത്തന രംഗത്ത് രണ്ട് ദശാബ്ദത്തിലേറെയായി സൗമ്യത തുളമ്പുന്ന പുഞ്ചിരിയോടെ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച ജനയുഗം ബ്യൂറോയുടെ അമരക്കാരൻജോമോൻ വി.സേവ്യർ.

ഏതാനും നാളുകളായി ശാരീരിക അവശതകൾ മൂലം ചികിത്‌സയിലായിരുന്നു. പ്രതീക്ഷകൾ ബാക്കിയാക്കിയാണ്‌കോട്ടയം മെഡിക്കൽകോളജിൽ ഇന്നലെ പുലർച്ചെയുള്ള അദ്ദേഹത്തിന്റെ വിയോഗം. ഇന്നലെ വൈകിട്ട് നാലിന് ഇടുക്കി പ്രസ്‌ക്ലബിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചു. ഇടുക്കി പ്രസ്‌ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ്, സെക്രട്ടറി ജെയ്‌സ് വാട്ടപ്പിള്ളിൽ, ട്രഷറർ വിൽസൺ കളരിക്കൽ, തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസിജോണി, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.ജെ.ജേക്കബ്, ഇന്ദു സുധാകരൻ, ഷൈനി റെജി, നഗരസഭാ കൗൺസിലർജോസഫ്‌ജോൺ, എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, തൊടുപുഴ ഡിവൈ.എസ്.പി മധു ബാബു, തഹസിൽദാർ എം. അനിൽകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ,അൽ അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് എം.ഡി കെ.എം. മിജാസ്, പുളിമൂട്ടിൽ സിൽക്‌സ് എം.ഡിറോയ്‌ജോൺ പുളിമൂട്ടിൽ, അഡ്വ. സി.കെ. വിദ്യാസാഗർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. അജീവ് എന്നിവർ അന്തിമോപചാരമർപ്പിച്ചു.