കട്ടപ്പന: സഹകാർ ഭാരതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷം ഇന്ന് കട്ടപ്പനയിൽ നടക്കും. കല്ലറയ്ക്കൽ റസിഡൻസിയിൽ നടക്കുന്ന സെമിനാർ സഹകാർ ഭാരതി സംസ്ഥാന സമിതി അംഗം ഡി. പ്രസന്നകുമാർ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബിജു കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വനിതാ കമ്മിഷൻ മുൻ അംഗം ഡോ. ജെ. പ്രമീളാ ദേവി മുഖ്യപ്രഭാഷണം നടത്തും. സ്വാഗതംസംഘം ചെയർമാൻ സി.കെ. ശശി സ്വാഗതം ആശംസിക്കും. സഹകരണ വകുപ്പ് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ അഡ്വ. കെ.ടി. മാത്യു വിഷയാവതരണം നടത്തും. വകുപ്പ് മുൻ ഡെപ്യൂട്ടി രജിസ്ട്രാർ കെ. മോഹനകുമാർ മോഡറേറ്ററായിരിക്കും. ആർ.എസ്.എസ് ജില്ലാ ഭാരവാഹി എസ്.ടി.ബി മോഹൻ ദാസ്, സഹകാർ ഭാരതി ജില്ലാ സെക്രട്ടറി കെ.എസ്. കൃഷ്ണ കുമാർ, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരേഷ് കുഴിക്കാട്ട്, തങ്കച്ചൻ പുരയിടം, രെജിതാ രമേശ്, കെ.എസ്. ഷാജി, പി.കെ. പ്രസന്നൻ, സന്തോഷ് ഇടമന, ടി.എം. സരേഷ്, കെ.എൻ. ഷാജി, ജി. രവീന്ദ്രൻ, സന്തോഷ് ബാബു, എസ്. രാജഗോപാൽ, ഗോപാലകൃഷ്ണൻ, എം.എം. മോനിഷ്, കെ.ജി ഷിബു, സനോജ് കെ. സരസൻ, കെ. പ്രതീഷ്, സി.എൻ. രാജപ്പൻ, കെ.പി ജയേഷ് കുമാർ എന്നിവർ പ്രസംഗിക്കും.