അടിമാലി: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന മുദ്രാവാക്യവുമായി ബോധവത്കരണ പരിപാടി ഞായറാഴ്ച ആയിരമക്കർ കല്ലമ്പലം ഓഡിറ്റോറിയത്തിൽ നടത്തും. അടിമാലി ജനമൈത്രി എക്‌സൈസിന്ന്റെ സഹകരണത്തോടെയാണ് ബോധവത്ക്കരണ പരിപാടി നടത്തുന്നത്. സേവാഭാരതി അടിമാലി പ്രസിഡന്റ് പി.ആർ വിനോദ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് അംഗം മിനി ഷിബി ഉദ്ഘാടനം ചെയ്യും . സേവാഭാരതി ജില്ലാ പ്രസിഡന്റ് നിമ്മി പീതാംബരൻ , ആർ.എസ്.എസ് ജില്ല ബൗദ്ധിക് പ്രമുഖ് അനൂപ്, സെക്രട്ടറി ഇ.എസ്. പീതാംബരൻ , ട്രഷറാർ കെ.എസ് ബാബു എന്നിവർ പങ്കെടുക്കും.